Tuesday, October 13, 2015

ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം


തിരുവനന്തപുരത്തെ ശ്രീപത്മനാ‌ഭസ്വാമി ക്ഷേത്രവുമായി ബന്ധമുണ്ടെന്നു വിശ്വസിക്കുന്ന കാസർകോട്ടെ ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക്.മഴ വഴികാട്ടിയായി വന്ന ഒരു പകൽ. വഴിയിലെ ചെങ്കൽ നിറവും അതിൽ വളർന്നു നിൽക്കുന്ന പച്ചപ്പുകളും കുളിച്ചൊരുങ്ങി നിൽക്കുന്നു. കാസർ കോട്ടു നിന്ന് കുമ്പളയിലേക്കുളള വഴിയിൽ മനസ്സിലേക്ക് മഴ തീർഥമായി വീണു കൊണ്ടിരുന്നു. ഈ യാത്ര ഭക്തിയുടെ ഭസ്മം തൊട്ട കഥമനസ്സുകൾക്കു മുന്നിലേക്കാണ്. അമ്മ പറഞ്ഞ് മക്കൾ കേട്ട്, ആ മക്കൾ എഴുതി വയ്ക്കപ്പെടാതെ കാലം അതിന്റെ കൈകളിലൂടെ കൈമാറി വരുന്ന കുറേ ഐതിഹ്യങ്ങൾ... ചെങ്കൽകുന്നുകൾക്കു നടുവിൽ പച്ച പുതപ്പിട്ട കുഞ്ഞു തടാകം. അതിനു നടുവിലെ ക്ഷേത്രം, ആ തടാകത്തിൽ ദൈവത്തിന്റെ പ്രതിരൂപമായ ‘ബബിയാ’ എന്ന മുതല... കഥകളുടെ ഏടുകൾ ഏറെയുണ്ട്. അതു പറയുമ്പോൾ വിശ്വാസം കൊണ്ട് അവരുടെ മനസ്സ് ഒരു പിടി കര്‍പ്പൂരമായി ഉരുകിയുണരും. മഴയ്ക്കൊപ്പമെത്തുന്ന കാറ്റിൽ കുളിരു കോരുന്നതു പോലെയാണ് അതിർത്തിയിലെ മലയാളം. കന്നടത്തിന്റേയും തുളുവി ന്റെയും പെയ്യലിൽ നമ്മുടെ മലയാളം ഒന്നു വിറയ്ക്കുന്നുണ്ട്. പലപ്പോഴും. വഴി ചോദിക്കേണ്ടി വന്നില്ല. കുമ്പളയിൽ അനന്ത പുരം ക്ഷേത്രത്തിന്റെ വലിയ ബോർ‍‍ഡ്. ഇനി അഞ്ചു കിലോമീ റ്റർ. കുന്നുകൾക്കു നടുവിലാണ് ക്ഷേത്രം. മല മുത്തശൻ മടിയിലിരുത്തി ഓമനിക്കുന്നതു പോലെ തോന്നും. ക്ഷേത്രത്തിലേക്കുളള വഴിക്ക് ഓരോ കാലത്തും ഓരോ ഭാവമാണ്. വിശാലമായ ഒഴിഞ്ഞു കിടക്കുന്ന കുന്നുകൾ മഴക്കാലത്ത് പച്ചയുടുപ്പിട്ട് സുന്ദരിയാവും. മഴ മാറി ചിങ്ങം വന്നാൽ ഉടുപ്പിൽ കുഞ്ഞു പൂക്കൾ മിഴിതുറന്ന് പാൽച്ചിരിയാവും. മഴവില്ലൊടിഞ്ഞ് മലയ്ക്കു മുകളിൽ വീണു ചിതറിയതു പോലെ പല നിറങ്ങൾ. എന്നാൽ വേനലാവുമ്പോഴേക്കും ചുറ്റും നരയ്ക്കും. മലകൾ മുത്തശന്മാ രാവും. ജരാനരകൾ ബാധിക്കും..... ‘പരീക്ഷയില്‍ നല്ല മാർക്കു കിട്ടണേ, ടീച്ചറിന്റെ കൈയിൽ നിന്ന് അടി കിട്ടല്ലേ...’ കുഞ്ഞു നിക്കറിട്ട ഒരു കൂട്ടം പ്രാര്‍ത്ഥനകള്‍ മുന്നിൽ നടന്നു പോവുന്നുണ്ട്. കൈയിൽ ക്ഷേത്രത്തിലേക്കുളള പൂവുകൾ...മഴയുടെ ശബ്ദം അകലെ നിന്നേ കേട്ടിട്ടാണെന്നു തോന്നുന്നു കുട്ടികൾ പറഞ്ഞു : ‘‘ഓടിക്കോളീ.....’’ അകലെ നിന്നേ കണ്ടു, ക്ഷേത്രത്തിന്റെ ബോർഡ്. ശ്രീ അനന്തപത്മനാഭ സ്വാമീ ക്ഷേത്രം.
കണ്ണുകളടച്ച് ഭഗവാനെ തൊഴുതു. ചന്ദനം തൊടാൻ കൈകുമ്പിളിലേക്ക് മഴ വീണ്ടും തീർഥമായി. പിന്നീട് മാനേജർ ലക്ഷ്മണ ഹെബ്ബാറിനൊപ്പം ക്ഷേത്രത്തിലേക്ക് കഥകളുടെ പടവിറങ്ങി ചെന്നു. പണ്ടു പണ്ട്.... ബാലരൂപത്തില്‍ ഭഗവാനെത്തി‍ Anantha Padmanabhaswami Temple ക്ഷേത്രത്തിലേക്കുള്ള പാലം തറ നിരപ്പിൽ നിന്ന് താഴെയാണ് ക്ഷേത്രം. പടവുകളിറങ്ങി അകത്തേക്കു ചെല്ലുന്നത് ഗോപുരത്തിലേക്ക്. അവിടെ നിന്ന് ചെറിയൊരു പാലം. പാലം കടന്നാൽ നമസ്കാര മണ്ഡപം, പിന്നെ മുഖമണ്ഡപം. അതു കഴിഞ്ഞ് ശ്രീകോവിൽ. പാലം കടന്നാൽ ഭക്തർ തടാകമെന്നു വിശേഷിപ്പിക്കുന്ന ജലശയ്യയ്ക്കു മുകളിലാണ് നമസ്കാരമണ്ഡപവും മുഖമണ്ഡപവും ശ്രീകോവിലുമെല്ലാം. ‘‘ജലാശയത്തിനു നടുവിൽ ഉപവിഷ്ടനായ സാക്ഷാൽ വൈകുണ്ഠ ദർശനം തന്നെയാണ് ഇവിടെ’’ ക്ഷേത്ര ത്തിലേക്കുളള പാലത്തിന് അരികിൽ നിന്ന് ലക്ഷ്മണ ഹെബ്ബാർ കഥ പറയാൻ തുടങ്ങി. ‘‘ക്ഷേത്രത്തിന് ആയിരക്കണക്കിനു വർഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ബ്രാഹ്മണ ശ്രേഷ്ഠനായ വില്വമംഗലസ്വാമി കൾക്കും അനന്തപത്മനാഭന്റെ ഈ ദിവ്യ സന്നിധാനത്തിനും തമ്മിൽ ബന്ധമുണ്ട്. സ്വാമികളാണ് വിഗ്രഹം സ്ഥാപിച്ചതെന്നും ഇതേ തടാകമധ്യത്തിലായിരുന്നു അന്നും ഈ ക്ഷേത്രമെന്നും വിശ്വസിക്കുന്നു. സ്വാമി പൂജാദികര്‍മങ്ങളുമായി ഇവിടെ തന്നെ ഉണ്ടായിരുന്നു. ഒരിക്കൽ പൂജ ചെയ്യുമ്പോൾ ഒരു ബാലൻ സ്വാമിക്കരികിലെത്തി പൂജാകർമങ്ങള്‍ നോക്കിയിരുന്നു പിന്നീടെല്ലാ ദിവസവും സ്വാമി പൂജാകർമങ്ങള്‍ അനുഷ്ഠിക്കാനായി വരുമ്പോള്‍ ബാലനും എത്തും. അദ്ദേഹമത് കാര്യമായെടുത്തില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ബാലന്റെ കുസൃതികൾ കൂടി. ഇതു കണ്ട് സ്വാമിക്ക് ദേഷ്യം വന്നു. തന്റെ ഇടതുകൈകൊണ്ട് സ്വാമി കുഞ്ഞിനെ തട്ടിമാറ്റി. കുഞ്ഞ് തടാകത്തിന്റെ വട‌ക്കു കിഴക്കു ഭാഗത്തു പോയി വീണു. ആ സ്ഥലത്ത് പെട്ടെന്ന് ഒരു ഗുഹ ഉണ്ടായി. ‘ഇനിയെന്നെ കാണണമെങ്കിൽ അനന്തൻ കാട്ടിലെത്തണമെന്ന’ അശരീരിയോടെ ബാലൻ അപ്രത്യക്ഷനായി. തേജോമയ രൂപം ഗുഹയിലൂടെ അകന്നകന്നു പോവാൻ തുടങ്ങി. സ്വാമി ആ രൂപത്തേയും നോക്കി പിന്നാലെ പോയി. Anantha Padmanabhaswami Temple ക്ഷേത്രത്തിനു മുമ്പുള്ള ഗോപുരം സ്വാമിക്ക് അപ്പോഴാണ് ആ ബാലൻ അനന്തപദ്മനാഭസ്വാമിയാണ് എന്ന തിരിച്ചറിവുണ്ടാവുന്നത്. അദ്ദേഹം പശ്ചാത്താപ ത്തോടെ അനന്തൻ കാടന്വേഷിച്ച് നടക്കാൻ തുടങ്ങി. ദിവസ ങ്ങളും മാസങ്ങളും നടന്ന് ഒടുവിൽ അനന്തൻ കാട്ടിൽ വച്ച് ഭഗവാനെ ദർശിച്ചു. മരത്തിന്റെ ചുവട്ടിൽ കിടക്കുന്ന രൂപത്തി ലായിരുന്നു ഭഗവത് ദർശനം, ഭഗവാൻ അദ്ദേഹത്തോട് ഭക്ഷണം ആവശ്യപ്പെടുകയും സ്വാമി അവിടെയുളള മാവിൽ നിന്ന് പഴുത്ത മാങ്ങ പൂളി ചിരട്ടയിൽ നിവേദിച്ചെന്നുമാണ് വിശ്വാസം. ഇന്നും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മാമ്പഴം നിവേദിക്കാറുണ്ട്. അങ്ങനെയാണ് ആ നാട് അനന്തപുരവും പിന്നീട് തിരുവനന്ത പുരവുമായി മാറിയതെന്നും വിശ്വസിക്കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ഇവിടെയാണ്. കേരളത്തിന്റെ അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമായി രണ്ടു പദ്മനാഭസ്വാമി ക്ഷേത്രങ്ങൾ. ‘‘ ലക്ഷ്മണ ഹെബ്ബാർ കണ്ണുകളടച്ച് കൈകൾ കൂപ്പി. നെറ്റിയിലെ ചന്ദനം ഭക്തിയിൽ കുതിർന്നു.
പാലത്തിനു താഴെ മീനുകള്‍ ഇളകി മറിഞ്ഞു. എത്ര മഴപെയ്താ ലും പാലത്തിനു മുകളിൽ വെളളം കയറില്ല. പണ്ടിത് മരപ്പാല മായിരുന്നു. അന്നും പാലത്തിനു മുകളിലൂടെ വെളളമൊഴുകാ റില്ല. ഒരു പരിധിയിൽ കൂടുതൽ വെളളം നിറഞ്ഞാൽ കൽക്കെട്ടി ലെ ഓവു വഴി പുറമേയ്ക്കു പോയി കിലോമീറ്ററുകൾ അകലെ യുളള കണ്ണൂർ പുഴയില്‍ ചേരും. എൻജിനീയറിങ് മികവ് Anantha Padmanabhaswami Temple ശ്രീ അനന്തപത്മനാഭ സ്വാമി ക്ഷേത്രം ഇതു മാത്രമല്ല എൻജിനീയറിങ് വൈദഗ്ധ്യം. ക്ഷേത്രമിരിക്കുന്ന തടാകത്തിന് പത്തടിയോളം താഴ്ചയുണ്ട്. ക്ഷേത്രത്തിന്റെ പുനഃ പ്രതിഷ്ഠയോടനുബന്ധിച്ച് ഒരിക്കൽ തടാകം വറ്റിക്കേണ്ടി വന്നു. അപ്പോഴാണ് പഴമക്കാർ പറഞ്ഞത്, ഈ തടാകത്തിന്റെ അടിത്ത ട്ടിൽ ഒരു ദ്വാരമുണ്ടത്രെ. വലിയ മരക്കുറ്റി അടിച്ചിരിക്കുകയാണ് അത് ഊരിയെടുത്താൽ ഒാവു വെളളം പുറമേക്കു പോവും. പിന്നെ എന്തു സംഭവിച്ചു? ഭഗവാനെ തൊഴാന്‍ പോവും മുമ്പ് ക്ഷേത്രഭാരവാഹിയായ കരുണാകരന്‍ ആ കഥ പറഞ്ഞു. അദ്ദേ ഹം കണ്ടതാണ് ആ കാഴ്ച. ‘‘വേനലായിരുന്നതിനാൽ വെളളം കുറവായിരുന്നു. എന്നാലും മോട്ടോർ വച്ച് വെളളം വറ്റിക്കുന്നത് പ്രായോഗികമല്ല. പഴയ ആൾക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് കോർക്കു പോലെ വലിയൊരു മരത്തിന്റെ കുറ്റിവച്ചാണ് ഇത് അടച്ചിരിക്കുന്നതെന്ന്. ഒടുവില്‍ അത് കണ്ടുപിടിച്ചു. റബ്ബർ പോലെ തോന്നിക്കുന്ന ഏതോ വസ്തു ആ കോർക്കിനു ചുറ്റും ഉണ്ടായിരുന്നു. നാട്ടുകാർ ഏറെ കഷ്ടപ്പെട്ട് അത് ‌ഊരിയെടുത്തു. ആ ദ്വാരത്തിലൂടെ വെളളം ഒഴുകി പോയി. അന്നത്തെ എൻജിനീയറിങ് മികവിനെ നമസ്കരിക്കാതെ വയ്യ. ഉറവയുളളതുകൊണ്ട് തടാകത്തിൽ ജലം നിറയുകയും ചെയ്തു.’’ അന്നത്തെ കാലത്ത് ഇതിന്റെ നിര്‍മ്മാണവും മറ്റും അദ്ഭുതപ്പെടുത്തുക തന്നെ ചെയ്യും. മുഖമണ്ഡപത്തിൽ കരവിരുതിന്റെ കാവ്യങ്ങള്‍. പാലം കടന്ന് മണ്ഡപത്തിന് അരികിലൂടെയുളള ശ്രീകോവിലിന് മുന്നിൽ എത്താം. അകത്ത് അഞ്ചു തലയുളള സർപ്പത്തി നു മുകളിൽ ഇരിക്കുന്ന രൂപത്തിലാണ് ഭഗവാൻ. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ അനന്തശയനവും. മരുന്നു കൂട്ടുളള വിഗ്രഹം ശ്രീകോവിലിൽ ശ്രീദേവി, ഭൂദേവി, ഗരുഡൻ, ഹനുമാൻ, നാഗക ന്യകമാരുടെ കൂടെ അഞ്ചു തലയുളള സർപ്പത്തിനു മീതെ പ്രഭ ചൊരിയുന്ന ഭഗവത് രൂപം. ആ വിഗ്രഹത്തിനു തന്നെ വലിയൊരു കഥയുണ്ട്. തൊഴുതു വന്നു കഴിഞ്ഞ് കരുണാകരൻ ആ കഥ യും പറഞ്ഞു. ‘‘കടുകുശർക്കരയോഗ കൂട്ടിലുളളതാണ് ഇവിടുത്തെ പ്രതിഷ്ഠ. നൂറ്റാണ്ടുകള്‍ക്കു മുമ്പേ വില്വമംഗലം സ്വാമി സ്ഥാപിച്ചതും കടു ശർക്കരക്കൂട്ടിലുളള വിഗ്രഹങ്ങളായിരുന്നു. 64 തരം ആയുർ വേദ ഔഷധങ്ങൾ ഉൾപ്പെടെ 108 തരം വസ്തുക്കൾ കൊണ്ടാണ് ഈ കൂട്ടുണ്ടാക്കുന്നത്. അത്ര ദിവ്യമായ രീതിയിലായിരുന്നു ഇവിടുത്തെ പ്രതിഷ്ഠ. എന്നാൽ ബ്രിട്ടീഷുകാരുടെ കാലത്ത് ക്ഷേത്രം ആക്രമിക്കപ്പെടുകയും വിഗ്രഹങ്ങൾക്ക് അംഗവൈകല്യം ഉണ്ടാവുകയും ചെയ്തു. വില്വമംഗലം സ്വാമികൾ ഈ നാട് ഉപേക്ഷിച്ച് പോയപ്പോൾ മുതൽ ക്ഷേത്രം ക്ഷയിക്കാൻ തുടങ്ങിയിരുന്നു. ഒടുവിൽ പുനരുദ്ധാരണം നടത്താൻ തീരുമാനം ആയി. അങ്ങനെ അംഗഭംഗം വന്ന വിഗ്രഹങ്ങള്‍ ഈ തടാകത്തിൽ താന്ത്രികവിധി പ്രകാരം നിമജ്ജനം ചെയ്യുകയും പകരം പഞ്ചലോഹ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. പക്ഷേ, അതുകൊണ്ടും പ്രശ്നങ്ങൾ തീർന്നില്ല. നിത്യപൂജയ്ക്കു പോലും തട്ടിമുട്ടി കടന്നുപോവുന്ന അവസ്ഥയിലായി. ക്ഷേത്രം മുഴുവനും കാടുകൊണ്ടു മൂടി..... Anantha Padmanabhaswami Temple
അങ്ങനെ വീണ്ടും പ്രശ്നം വച്ചു. അപ്പോഴാണ് കടുശർക്കര കൊണ്ടു തന്നെ വിഗ്രഹങ്ങള്‍ സ്ഥാപിക്കണം എന്നു കണ്ടത്. പക്ഷേ, ഈ കാലത്ത് കടുശർക്കര യോഗത്തിൽ വിഗ്രഹങ്ങൾ തീർക്കുന്നവർ എവിടെയുണ്ടെന്ന് നാട്ടുകാർക്ക് അറിയില്ല. ഒടുവിൽ കോട്ടയം ജില്ലയിലെ ബ്രഹ്മമംഗലത്ത് ഒരു കുടുംബമുണ്ടെന്ന് കേട്ട് അങ്ങോട്ടു പോയി. അതുവരെ ഇത്തരമൊരു വിഗ്രഹം ഉണ്ടാക്കിയിട്ടില്ലെന്നും പക്ഷേ, ഗ്രന്ഥങ്ങൾ ഉണ്ടെന്നും അതു നോക്കി വിഗ്രഹങ്ങൾ നിർമിക്കാമെന്നും ബ്രഹ്മമംഗലത്തെ സുബ്രഹ്മണ്യ ആശാരിയും മകൻ കൈലാസനും പറഞ്ഞു. അവർ ഇവിടെ എത്തി പണ്ട് തടാകത്തിൽ നിമഞ്ജനം ചെയ്ത പ്രതിഷ്ഠ കണ്ടെത്തി. കാൽ നൂറ്റാണ്ടു മുമ്പ് തടാകത്തിൽ ഇട്ട തായിരുന്നെങ്കിലും അലിഞ്ഞു പോയിട്ടില്ലായിരുന്നു. ഒരാള്‍ രൂപം ഉണ്ടാക്കുന്നതുപോലെയാണ് വിഗ്രഹം ഉണ്ടാക്കു ന്നത്. അസ്ഥിയും മജ്ജയും നാഡീഞരമ്പുകളും എല്ലാമുണ്ടാവും. കരിങ്ങാലി മരത്തിലാണ് അസ്ഥികൂടം ഉണ്ടാക്കി പ്രതിഷ്ഠ ചെയ്യുന്നത്. പിന്നീട് ചകിരിനാരു പിരിച്ച് കയറാക്കി നാഡീഞര മ്പുകളുണ്ടാക്കുന്നു. മാംസഖണ്ഡം ഉണ്ടാക്കിയത് 64 ആയുർവേദ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു. പുറമെ മുത്തുച്ചിപ്പിയും. ചിതൽപുറ്റും. ഗംഗയിലെ മണ്ണും അങ്ങനെ പല തരം വസ്തുക്കൾ നന്നായരച്ച് ലേപനം ചെയ്യും. ഒരു ലേപനം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞേഅടുത്തുണ്ടാവൂ. എട്ടു വർഷം കൊണ്ടാണ് വിഗ്രഹനിർമാണം പൂർത്തിയാക്കിയത്. 24 പ്രാവശ്യം ഇതു പോലെ ലേപനം ചെയ്തിരുന്നു. പിന്നീട് ബ്രഹ്മകലശവും കഴിഞ്ഞതോടെ ക്ഷേത്രം ഈ കാണുന്ന തുപോലെയായി. എല്ലാ ദോഷങ്ങളും മാറി ഐശ്വര്യം വന്നു.’’ കൈക്കുമ്പിളിലെ ചന്ദനം ഭക്തിയോടെ നെറുകയിൽ തൊട്ട് അദ്ദേഹം പടികൾ കയറി പോയി. കഥ കേൾക്കാന്‍ ഇപ്പോൾ ഒരാള്‍ക്കൂട്ടം തന്നെയായി. പല നാട്ടില്‍ നിന്നു വന്നവർ. ക്ഷേത്രത്തിന്റെ രൂപം തന്നെ അദ്ഭുത ത്തോടെയാണ് കാണുന്നത്. അവരുടെ മനസ്സിലേക്ക് കഥകളുടെ ചന്ദനഗന്ധം നൽകി പൂജാരി മഹാദേവ് ഭട്ട് പറഞ്ഞു: ‘‘പണ്ട് വലിയ കഷ്ടമായിരുന്നു. എട്ടു വയസ്സു മുതല്‍ ഇടയ്ക്കി ടെ പൂജ ചെയ്യാനായി ഞാൻ വരാറുണ്ട്. ആൾപൊക്കത്തിലായിരുന്നു അന്നൊക്കെ പുല്ല്. തന്ത്രിക്ക് ക്ഷേത്രത്തിൽ കയറാൻ അശുദ്ധി വരുമ്പോഴാണ് ഞാൻ എത്താറുളളത്. ഈ പരിസരം മുഴുവൻ കാടായിരുന്നു. അന്നത്തെ മരത്തിന്റെ പാലം കയറുമ്പോഴേ കുലുങ്ങും. വട്ടയിലയിൽ ഒരു പിടി നിവേദ്യം, അതേയുളളൂ. പക്ഷേ, ഇന്ന് അതൊക്കെ മാറിയില്ലേ.....’’ അപ്പോഴാണ് ആ നാലുവയസ്സുകാരൻ ചോദിച്ചത്, ‘‘ ഈ തടാകത്തിലാണോ മുതല....’’? ഒരു ചിരിയോടെ ഭട്ടു പറഞ്ഞു :‘‘ഇപ്പോൾ അതു പുറത്തെക്കുളത്തിലാണ്. ഒട്ടും പേടിക്കണ്ട. അതുപദ്രവിക്കില്ല. ആ കുളത്തിൽ നിന്ന് രാത്രിയിൽ ഈ തടാകത്തിലേക്കു വരും. ചില ദിവസങ്ങളിൽ ആ വരവ് ഞാൻ കണ്ടിട്ടുണ്ട്. മനുഷ്യരെ കണ്ടാൽ അതു മാറും. നമ്മൾ പോയാലേ പിന്നെ അതനങ്ങൂ. ഭഗവാന്റെ പ്രതി രൂപം തന്നെയാണ്. പോയി കണ്ടോളൂ.’’ പുഞ്ചിരിയോടെ ഭട്ട്. ബബിയ എന്ന മുതല Anantha Padmanabhaswami Temple നാട്ടുകാർക്ക് മുതല ഒരദ്ഭുതമാണ്. മാംസാഹാരം കഴിക്കാത്ത മുതല എന്നാണവർ വിശേഷിപ്പിക്കുന്നതു തന്നെ. ബബിയാ.... എന്നു വിളിച്ചാൽ പലപ്പോഴും വെളളത്തിനു മുകളിലേക്ക് പൊങ്ങി വരുമത്രെ. പണ്ടു പണ്ടേ ഈ തടാകത്തിൽ മുതലയു ണ്ടായിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ് പട്ടാളക്കാർ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തിൽ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയേയും കൊല്ലാൻ തീരുമാനിച്ചു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടാകത്തിലായിരുന്നു മുതല. ഒരു ദിവസം വെയിൽ കായാൻ കിടന്ന മുതലയെ തടാകത്തിന്റെ കിഴക്കുവ ശത്തുളള ആലിന്റെ ചുവട്ടിൽ വച്ച് ഒരു പട്ടാളക്കാരൻ വെടി വച്ചു. അതേ സമയത്തു തന്നെ ആലിൽ നിന്ന് വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചു. അപ്പോൾ തന്നെ അയാൾ മരിച്ചു പോയത്രെ. പക്ഷേ, പിറ്റേദിവസം തടാകത്തിൽ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടെന്നും ആ മുതലയാണ് ഇന്നുളളതെന്നും നാട്ടുകാർ വിശ്വസിക്കുന്നു. മുതലയെ കാണിക്കാന്‍ ക്ഷേത്ര ജീവനക്കാർ ചന്ദ്കൻ കൂടെ വന്നു.‘‘ ഈ മുതല ഒരദ്ഭുതമാണെന്നു പറയുന്നതില്‍ അവിശ്വസിക്കേണ്ടതില്ല. ഇതൊരു തുറന്നു കിടക്കുന്ന കുളമാണ്. മഴക്കാലമായാൽ നിറഞ്ഞു കവിയും. മുതലയ്ക്കു വേണമെങ്കിൽ എങ്ങോട്ടു വേണമെങ്കിലും പോവാം. പക്ഷേ, അതു പോവില്ല. മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുളളത്. ആ വഴിപാടാണ് മുതലയ്ക്കും നൽകുക. കലി കാലത്തിൽ ഭഗവാൻ ഏതു രൂപത്തിലാണ് അവതരിക്കുകയെന്നു പറയാനാ വില്ലല്ലോ....’’ ‘ബബിയാ തലപൊക്കൂ..’ മുതലയെ വിളിച്ച് ചന്ദ്കന്‍ വെളളത്തിലിറങ്ങി. ബബിയ പൊങ്ങിത്താണു. പിന്നെ കുളത്തിലെ കല്ലിനോടു ചേർന്ന് മറ്റൊരു കല്ലുപോലെ കിടന്നു. പ്രധാന ക്ഷേത്രത്തിൽ നിന്നു പുറത്താണ് ഉപദൈങ്ങൾ. ആലിനു ചുവട്ടിൽ ഗണപതിയുണ്ട്. തടാകത്തിനു കരയിൽ ഗോശാല കൃഷ്ണൻ. ഇതും വില്വമംഗലം സ്വാമിയുടെ കാലം മുതൽക്കേ ഉളളതായിരുന്നത്രെ. ഇതിനു പുറമേ ശ്രീവേദാവതി, ശ്രീവന ശാസ്താവ്, ശ്രീരക്തേശ്വരി, ശ്രീമഹിഷമർദ്ദിനി തുടങ്ങിയ സാന്നിധ്യങ്ങളും ഉപദൈവങ്ങളാണ്. ക്ഷേത്ര മതിൽ സർപ്പക്കെട്ട് രീതിയിലാണ്. സർപ്പം പത്തി വിരിച്ചു നിൽക്കുന്നതു പോലെ തോന്നുമത്രെ. സിമന്റ് ഒട്ടും ചേർക്കാതെ കല്ലുകള്‍ തമ്മിൽ ചേർത്തു വച്ചാണ് മതിലുകെട്ടിയിരിക്കുന്നത്. മതിലിനു പുറത്ത് പഴമയുടെ മാളികപ്പുറം. ഓർമകളുടെ വലിയ വീട് അനന്തപുരം വലിയ വീട്. വാർധക്യത്തിന്റെ പ്രൗഢിയോടെ തറവാടു വീട് തലയുയർത്തി നിൽക്കുന്നു. ഇപ്പോള്‍ മലബാർ ദേവസ്വത്തിനു കീഴിലാണെങ്കിലും ഒരു കാലത്ത് ഈ ക്ഷേത്ര ത്തിന്റെ ചുമതല ആ വീട്ടുകാർക്കായിരുന്നു. ഇപ്പോള്‍ ഈ വീട്ടിൽ ശ്രീകൃഷ്ണയ്യരും സഹോദരനും അവരുടെ കുടുംബ വുമാണ്. സാഹിത്യകാരൻ കൂടിയായ ശ്രീകൃഷ്ണയ്യയ്ക്കും പറയാനുളളത് പഴങ്കഥകളുടെ നേർത്ത ഞരമ്പുകൾ തന്നെ. ‘‘ക്ഷേത്രവും തറവാടിന്റെ ആദ്യ രൂപവും ഏതാണ്ട് ഒരേ കാലത്ത് നിർമിച്ചതായി പറയപ്പെടുന്നു. സ്വാതന്ത്യ്രം കിട്ടും മുന്നേയുളള ഒരു കഥ പറയാം. എന്റെ അച്ഛൻ നാരായണയ്യ, മധുർ വില്ലേജിന്റെ ഓഫിസർ ആയിരുന്നു. ഇംഗ്ലീഷുകാരനായ അന്നത്തെ കലക്ടർ ഈ മുതലയെക്കുറിച്ച് കേട്ട് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹം പറഞ്ഞു. മുതല വിളിച്ചാൽ വരില്ല എന്ന് തർക്കിച്ചു അദ്ദേഹം. അച്ഛൻ തടാകത്തിന്റെ കരയിൽ ചെന്ന് ബബിയാ എന്നു വിളിച്ചപ്പോഴേക്കും മുതല വന്നു. സ്ഥിരം വിളിക്കുന്ന സ്ഥലത്തു നിന്നു വിളിച്ചതു കൊണ്ടാണി തെന്നു പറഞ്ഞ് കുളത്തിന്റെ മറ്റു വശങ്ങളിൽ പോയി നിന്നു വിളിക്കാൻ അച്ഛനോടു പറഞ്ഞു. അദ്ദേഹം വിളിച്ചു. മുതല ചെന്നു. ഇത് സായ്പിന് വലിയദ്ഭുതമായി...’’ ശ്രീകൃഷ്ണയ്യ ഓർമകളുടെ ഞരമ്പിലൊന്നു തൊട്ടു. തിരിച്ചെത്തിയപ്പോഴേക്കും അന്നദാനത്തിനു സമയമായി. എല്ലാ ദിവസവും നൂറോളം പേർ ഭക്ഷണം കഴിക്കാൻ ഉണ്ടാവുമത്രെ. മൂന്നോ നാലോ കൂട്ടം കറികളും പായസവും. ശനിയും ഞായറും അന്നദാനത്തിനു നല്ല തിരക്കായിരിക്കുമെന്ന് ക്ഷേത്ര ജീവനക്കാർ പറഞ്ഞു. നടയടച്ചു. ഭക്തർ അന്നദാനത്തിനു ശേഷം പതുക്കെ പിരിഞ്ഞു തുടങ്ങി. ഒടുവിൽ ആൽമരത്തിലെ കാറ്റും കഥകളും ക്ഷേത്രവും ബാക്കിയായി. അപ്പോഴും കാറ്റിലുണ്ടായിരുന്നു കർപ്പൂര ഗന്ധമുളള കഥകൾ..... തടാകക്കരയിലെ ഗു‌ഹ Anantha Padmanabhaswami Temple ക്ഷേത്രം സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ അരികിലായാണ് ഈ ഗുഹ. വില്വമംഗലം സ്വാമി കുട്ടിയെ ഇടം കൈയിൽ തട്ടിയെറിഞ്ഞപ്പോൾ കുട്ടി വീണയിടം ഗുഹയായി മാറുകയായിരുന്നത്രേ കിലോമീറ്ററുകള്‍ക്ക് അകലെ കുമ്പളയ്ക്കടുത്തുളള കടൽത്തീരത്താണ് ഈ ഗുഹ അവസാനിക്കുന്നത്. ഇന്നും അവിടത്തെ പാറക്കെട്ടിൽ രണ്ടു വലിയ കാൽപാദത്തിന്റെ രൂപം ഉണ്ട്. അത് ശ്രീ അനന്തപദ്മനാഭന്റേതാണെന്ന് നാട്ടുകാർ കരുതുന്നു. ഗുഹ യിലൂടെ കടൽ തീരത്തു ചെന്ന് അതു വഴി ഭഗവാൻ അനന്തൻ കാട്ടിലേക്കു പോയിരിക്കാമെന്ന് ഭക്തിപൂർവം അവര്‍ വിശ്വസിക്കുന്നു. ആദ്യ കാലങ്ങളില്‍ ഈ ഗ‌ുഹയിലേക്ക് പ്രവേശനം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഭക്തരെ അകത്തേക്കു പ്രവേശിപ്പിക്കാറില്ല.

No comments: