Friday, March 5, 2010

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്‌ളൈറ്റുകളും live

ഗൂഗിള്‍ മാപ്പില്‍ ഇനി ഫ്‌ളൈറ്റുകളും ലൈവ്‌
Posted on: 13 Feb 2010





ആകാശത്തുകൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാങ്ങളെയെല്ലാം ലൈവായി നമുക്ക് കണ്ടുപിടിക്കാന്‍ കഴിഞ്ഞാലോ?. സ്ഥിരമായി വിമാനയാത്ര ചെയ്യുന്നയാള്‍ക്ക് അത് വലിയ ഒരു അനുഗ്രഹമായിരിക്കും. ഇന്റര്‍നെറ്റ് ഇല്ലാതെ ജീവിക്കാന്‍ പോലും വയ്യെന്ന്് നമ്മള്‍ പറഞ്ഞുതുടങ്ങിയ പുതിയ കാലത്ത് ഗൂഗിള്‍ മാപ്പ് തുടര്‍ച്ചയായി അത്ഭുതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ആകാശത്തുകൂടെ സഞ്ചരിക്കുന്ന എല്ലാ വിമാനങ്ങളെയും ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തി മാതൃക കാണിച്ചത് ഇത്തവണ ആംസ്റ്റര്‍ഡാമുകാരാണ്. മാസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും അനുകരിച്ചേക്കാവുന്ന പുതിയ മാതൃക. സംഗതിയെന്താണെന്ന് നേരിട്ടു കണ്ടുമനസ്സിലാക്കണമെങ്കില്‍www.casper.frontier.nl എന്ന വെബ്‌സൈറ്റ് തുറന്നു നോക്കിയാല്‍ മതി. 
ആംസ്റ്റര്‍ഡാം വിമാനത്താവളത്തിലേക്കും അവിടുന്ന് പുറത്തേക്കും പോകുന്ന വിമാനങ്ങളെയെല്ലാം ഗൂഗിള്‍ മാപ്പില്‍ ലൈവായി അവതരിപ്പിക്കുകയാണ് ഈ വെബ്‌സൈറ്റ്. ഗൂഗിള്‍ മാപ്പിലൂടെ പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളെയെല്ലാം നമുക്ക് ഇവിടെ കാണാം. അവ എവിടെയെത്തിയെന്ന് മനസ്സിലാക്കാം. ആകാശത്തു നിന്നു കാണുന്നതു പോലെ. 'ഇവക്ക് മുകളില്‍ ക്ലിക്കു ചെയ്താല്‍ ഫ്‌ളൈറ്റ് നമ്പര്‍, അതിന്റെ വേഗത, എത്ര ഉയരത്തിലാണ് പറക്കുന്നത്, ദിശ തുടങ്ങിയ വിവരങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. ഇടതുവശത്തു കാണുന്ന ബോക്‌സില്‍ വിമാനത്തിന്റെ ചിത്രവും തെളിയും.

ഓരോ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങളും ഓരോ നിറത്തിലാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. നിറം വേണമെങ്കില്‍ നമുക്ക് മാറ്റുകയുമാവാം. എയര്‍ ലൈന്‍ കമ്പനികളുടെയും ട്രാവല്‍ ഏജന്റുമാരുടെയും എയര്‍പോര്‍ട്ട്് അന്വേഷണവിഭാഗത്തിന്റെയും ഒന്നും ഔദാര്യമില്ലാതെ ഈ വെബ് സൈറ്റ് നോക്കി വിമാനം എവിടെയാണെന്ന് മനസ്സിലാക്കി എയര്‍പോര്‍ട്ടിലെത്തിയാല്‍ മതി എന്നു ചുരുക്കം.

തീര്‍ന്നില്ല കഴിഞ്ഞദിവസത്തെ വിമാനങ്ങളുടെ യാത്ര മനസ്സിലാക്കാനുള്ള ആര്‍ക്കേവ് സംവിധാനവുമുണ്ട് ഇതില്‍. ദിവസവും സമയവും തിരഞ്ഞെടുത്താല്‍ ആ സമയത്ത് ഏതൊക്കെ ഫ്‌ളൈറ്റുകള്‍ എങ്ങോട്ടൊക്കെയാണ് പറന്നുകൊണ്ടിരുന്നത് എന്നും മനസ്സിലാക്കാം. ലോകം മുഴുവന്‍ ഈ സേവനം ലഭ്യമാകുന്നത് എന്നാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

No comments: